പേജുകള്‍‌

കാലിച്ചാനടുക്കം സ്കൂളിന്‍റെ ഈ ബ്ലോഗിലേക്ക് സ്വാഗതം

2011, മാർച്ച് 1, ചൊവ്വാഴ്ച

വാര്‍ഷികം,യാത്രയയപ്പ്.

കാലിചാനടുക്കം സ്കൂളിന്റെ അന്പതിയഞ്ചാം വാര്‍ഷികവും,ഇരുപത്തിയെട്ടു വര്‍ഷത്തെ സേവനത്തിനു ശേഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഹെട്മാസ്റെര്‍ ശ്രീ അഗസ്റ്റിന്‍ മാസ്റെര്‍ക്കുള്ള യാത്രയയപ്പും ഇന്ന് നടന്നു.

2011, ജനുവരി 22, ശനിയാഴ്‌ച

സഹ പഠന ക്യാമ്പ്‌

എസ്.എസ്.എ.യുടെ ആഭിമുക്യത്തില്‍ ഹോസ്ദുര്‍ഗ് ബി ആര്‍ സി. യുടെ മേല്‍നോട്ടത്തില്‍ കാലിചാനടുക്കം സ്കൂളില്‍ യു.പി. സ്കൂള്‍ കുട്ടികള്‍ക്കായി രണ്ടു ദിവസത്തെ സഹ പഠന ക്യാമ്പ്‌ (വഴി മരത്തണല്‍)ആരംഭിച്ചു. ഇന്നലെ നടന്ന ഉത്ഘാടന യോഗത്തില്‍ ഹെട്മാസ്റെര്‍ സ്വാഗതം പറഞ്ഞു.പി.ടി.എ. പ്രസിഡന്റ്‌ അധ്യക്ഷനായിരുന്നു.സീനിയര്‍ അസിസ്റ്റന്റ്‌,തമ്പാന്‍ മാസ്റ്റര്‍,രാജേഷ്‌ മാസ്റ്റര്‍,രവിമാസ്റെര്‍,സ്കൂള്‍ ലീടെര്‍ തുടങ്ങിയവര്‍ സംസാരിച്ചു.രാജന്‍ മാസ്റ്റര്‍,ഭാസ്കരന്‍ മാസ്റെര്‍,പട്മാക്ഷി ടീച്ചര്‍,മേരിക്കുട്ടി ടീച്ചര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകള്‍ എടുത്തു.

2011, ജനുവരി 7, വെള്ളിയാഴ്‌ച

റോഡ്‌ സുരക്ഷാ വാരം

റോഡ്‌ സുരക്ഷാ വാരത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി ഇന്ന് റോഡു സുരക്ഷയെക്കുറിച്ച് ക്ലാസ്സ്‌ നടന്നു.അമ്പലതര പോലിസ് സ്റെഷനിലെ ശ്രീ.രാമകൃഷ്ണന്‍ അവരുകലാണ് ക്ലാസ്സ്‌ എടുത്തത്.

രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പ്‌

കാലിചാനടുക്കം സ്കൂളില്‍ ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ആഭിമുക്യത്തില്‍ രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പ്‌ നടന്നു.ഹൈസ്കൂളിലെ മുന്നൂറോളം കുട്ടികളുടെ രക്ത ഗ്രൂപ്പ് നിര്‍ണയിച്ചു കാര്‍ഡു നല്‍കി.

2010, ഡിസംബർ 29, ബുധനാഴ്‌ച

എസ് എസ് ഐ ടി സി പരിശീലനം

കാലിചാനടുക്കം സ്കൂളില്‍ ക്രിതുമസ് അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു. ഇന്ന് തുടങ്ങിയ ആദ്യ ബാച്ചില്‍ എട്ടു ,ഒന്‍പതു ,ക്ലാസുകളിലെ 20 കുട്ടികള്‍ പങ്കെടുക്കുന്നു.ശ്രീ .സെബാസ്റ്യന്‍ മാസ്റ്റര്‍ ,ശ്രീ.സന്തോഷ്‌ മാസ്റ്റര്‍ എന്നിവരാണ് പരിശീലകര്‍.

2010, ഡിസംബർ 20, തിങ്കളാഴ്‌ച

ഹെല്പ് ഡസ്ക്



അധ്യാപകര്‍,വിധ്യാര്ധികള്‍, രക്ഷിതാക്കള്‍, എന്നിവരുടെ പ്രനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഹെല്പ് ഡസ്ക് കാലിചാനടുക്കം സ്കൂളില്‍ ഇന്ന് നിലവില്‍ വന്നു.വിധ്യാര്തികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും,അതിനു പരിഹാരം കണ്ടെത്തുന്നതിനും വേണ്ടിയുള്ള ഈ സംവിധാനം ഇന്ന് വാര്‍ഡു മെമ്പര്‍ ശ്രീമതി സെലീന ഉത്ഘാടനം ചെയിതു.പി.ടി.എ. പ്രസിഡണ്ട്‌ ശ്രീ.വിജയന്‍ അധ്യക്ഷനായിരുന്നു.ഹെട്മാസ്റെര്‍ ശ്രീ .ടി.ഡി.അഗസ്റിന്‍,സ്റ്റാഫ്‌ സെക്രട്ടറി രവി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

2010, ഡിസംബർ 3, വെള്ളിയാഴ്‌ച

സ്കൌട്ട് ക്യാമ്പ്‌


ഭാരത്‌ സ്കൌട്ട് & ഗൈഡ് കാലിച്ചന്ടുക്കം യുനിടിന്റെ വാര്‍ഷിക ക്യാമ്പ്‌ ഡിസംബര്‍ 3,4,5, തിയ്യതികളില്‍ നടന്നു.ഡിസംബര്‍ മൂന്നിന് നടന്ന ഉത്ഘാടന ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ ശ്രീ.അഗസ്റിന്‍ .ടി.ഡി.സ്വാഗതം പറഞ്ഞു.വാര്‍ഡ്‌ മെമ്പര്‍ സെലീന.എന്‍.കെ.അധ്യക്ഷയായിരുന്നു.ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ ശ്രീ.എം.ഗോപാലന്‍ ക്യാമ്പ്‌ ഉത്ഘാടനം ചെയിതു.പി.ടി.എ .പ്രസിഡന്റ്‌ കെ.വി.വിജയന്‍ ,ശ്രീമതി.എം പത്മിനി.,തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ശ്രീ.വി.കെ.ഭാസ്കരന്‍ നന്ദി പറഞ്ഞു.ക്യാമ്പിനോടനുബാന്ധിച്ചു വിവിധ മത്സരങ്ങള്‍,കളികള്‍,പ്രദര്‍ശനം ,ക്യാമ്പ്‌ ഫയര്‍ എന്നിവ ഉണ്ടായിരുന്നു.